Thursday, November 19, 2026

പുതുവത്സരാഘോഷത്തിനിടയിൽ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; കാഞ്ഞിരംകുഴി സ്വദേശിയായ അഖിൽ രാജേന്ദ്രനാണ് മരിച്ചത്

കൊല്ലം :പുതുവർഷാഘോഷത്തിനിടയിൽ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ അഖിൽ എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശിയായ അഖിൽ രാജേന്ദ്രനാണ് മരിച്ചത്. സുഹൃത്തുക്കളുമായി പുതുവത്സറരാഘോഷത്തിനെത്തിയ അഖിൽ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം നടന്നത്. പുതുവത്സരാഘോഷമായതിനാൽ അഖിൽ തിരയിൽപ്പെട്ടകാര്യം സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്.പിന്നീട് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തുകയായിരുന്നു.

Related Articles

Latest Articles