Tuesday, November 3, 2026

ഭക്ഷ്യവിഷബാധ; ഭക്ഷണം വിളമ്പിയ ഓവൻ ഫ്രഷ് കാറ്ററിങ് സെന്ററിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു, സ്ഥാപന ഉടമക്കെതിരെ പോലീസ് കേസെടുത്തു

പത്തനംതിട്ട : മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ കാറ്ററിംഗ് സെന്ററിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഓവൻ ഫ്രഷ് എന്ന കാറ്ററിംഗ് സെന്ററിനെതിരെയാണ് പരിശോധന നടത്തിയ ആലപ്പുഴ ജില്ല ആരോഗ്യ വിഭാകത്തിന്റെ നടപടി. കാറ്ററിങ് സ്ഥാപന ഉടമയായ ചെങ്ങന്നൂർ സ്വദേശി മനുവിനെതിരെ കീഴ്വായ്പ്പൂർ പോലീസ് കേസെടുത്തു. മായം ചേർക്കൽ, പൊതു ശല്യം, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെൻഷൻ നടപടി നിലനിൽക്കുമെന്നും അറിയിച്ചു.

മുല്ലപ്പള്ളിയിൽ മാമോദീസ ചടങ്ങിനെത്തിയ നിരവധിപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ചാടങ്ങിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് വയറിളക്കവും ഛര്‍ദി തുടങ്ങിയവ അനുഭവപ്പെടുകയും തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയുമായിരുന്നു

Related Articles

Latest Articles