Tuesday, October 13, 2026

ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്; രാഷ്ട്രീയത്തിൽ താൻ അത് അനുഭവിക്കുന്നു, മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്ത് ശശി തരൂർ

ചങ്ങനാശ്ശേരി :എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്ത് ശശി തരൂർ. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം 80 വർഷങ്ങൾക്ക് മുമ്പാണ് അത് പറഞ്ഞതെന്നും രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ട് എന്നുമായിരുന്നു ശശി തരൂരിന്റെ വാക്കുകൾ.മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണ്. ഏറെ സന്തോഷം തരുന്ന സന്ദർശനമാണ് ഇന്നത്തേത് എന്നും തരൂർ പറഞ്ഞു.

അതേസമയം തരൂരിനെ വാനോളം പുകഴ്ത്തിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസംഗിച്ചത്. തരൂർ കേരള പുത്രനാണെന്നും വിശ്വപൗരനാണെന്നും മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ശശി തരൂരിനോളം അർഹതയുള്ള മറ്റാരുമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. തരൂരിനെ മുമ്പ് താൻ ഡൽഹി നായർ എന്ന് വിളിച്ചിട്ടുണ്ടെന്നും അത് തിരുത്തുന്നതിന് കൂടിയാണ് തരൂരിനെ ഇന്ന് ക്ഷണിച്ച് വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles