Wednesday, January 7, 2026

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കം

തിരുവനന്തപുരം:തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ കെ.എസ്.ആര്‍.ടി.സി.യുടെ പാര്‍ക്കിങ് സ്ഥലത്തെ ബസിനുള്ളില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ .ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്

അമ്പത് വയസ്സു പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കേടായിക്കിടക്കുന്ന ബസുകള്‍ ശരിയാക്കാനെത്തിയ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കം വരും.

അതേസമയം അറ്റകുറ്റപ്പണിക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പാര്‍ക്ക് ചെയ്യാനാണ് ഈഞ്ചയ്ക്കലിലെ സ്ഥലം ഉപയോഗിക്കുന്നത്.

സംഭവത്തിൽ ഫോര്‍ട്ട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുത്രിയിലേക്കു മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ – 1056, 0471- 2552056

Related Articles

Latest Articles