ഇടുക്കി: ഇടുക്കിയിലും കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്. മന്ത്രി എം.എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ ചോലയില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. വ്യാജ തിരിച്ചറിയില്‍ രേഖ ഉണ്ടാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉടുമ്പന്‍ ചോല മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

