Wednesday, September 23, 2026

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; സീതാറാം യച്ചൂരിക്കെതിരെ കേസ്

ദില്ലി: വിവാദ പ്രസ്താവനയില്‍ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ കേസ് എടുത്തു. ബാബാ രാം ദേവിന്റെ പരാതിയില്‍ ഹരിദ്വാര്‍ പോലീസാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നു കാണിച്ചാണ് ബാബ രാംദേവ് യച്ചൂരിക്കെതിരെ പരാതി നല്‍കിയത്.

‘ഹിന്ദുക്കളും അക്രമാസക്തരാകുമെന്ന് ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും തെളിയിക്കുന്നു’ എന്നായിരുന്നു യെച്ചുരിയുടെ പരാമര്‍ശം.ഹിന്ദുക്കള്‍ ഹിംസയില്‍ വിശ്വസിക്കുന്നില്ല എന്ന ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിങ് താക്കൂറിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു യെച്ചൂരി.
പാര്‍ലമെന്ററി സിസ്റ്റം ഇലക്ഷന്‍സ് ആന്റ് ഡെമോക്രസി എന്ന വിഷയത്തില്‍ ഭോപാലില്‍ നടന്ന സിംപോസിയത്തിലായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രസ്താവന.

Related Articles

Latest Articles