കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുകള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ്. കാസര്‍ഗോഡ് മണ്ഡലത്തില്‍പ്പെട്ട, കണ്ണൂര്‍ ജില്ലയിലുള്ള പിലാത്തറ, എരമംകുറ്റൂര്‍ എന്നീ ബൂത്തിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ രണ്ട് തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്നും ആരോപണം ഉണ്ട്. കള്ളവോട്ട് ചെയ്തവരില്‍ പഞ്ചായത്തംഗവും മുന്‍ പഞ്ചായത്തംഗവും ഉണ്ടെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം സെലീന എം.പി കള്ളവോട്ട് ചെയ്തെന്നാണ് കോണ്‍ഗ്രസ് ആരോപണം.

