Saturday, June 1, 2024
spot_img

ഭീകരാക്രമണ ഭീഷണി വ്യാജം; സന്ദേശം നല്‍കിയ ആളെ അറസ്റ്റ് ചെയ്‌തു

ബംഗലുരു: കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച്‌ ബംഗലൂരു പോലീസ് . വ്യജ സന്ദേശം നല്‍കിയ ബംഗലൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തതു. ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സിറ്റി പോലീസിനെ വിളിച്ച്‌ കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം നല്‍കിയത്.

ഫോണ്‍ നമ്പര്‍ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തത്. സൈന്യത്തില്‍ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോള്‍ ആവലഹള്ളിയില്‍ ലോറി ഡ്രൈവറാണ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച്‌ അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പോലീസിനോട് പറഞ്ഞത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരുന്നു.

Related Articles

Latest Articles