Friday, September 18, 2026

‘ഗുച്ചി’യുടെ അംബാസിഡറായി ചരിത്രം കുറിച്ച് ബോളിവുഡ് നടി ആലിയ ഭട്ട് ; ഇറ്റാലിയൻ ബ്രാൻഡിന്റെ ഇന്ത്യക്കാരിയായ ആദ്യ ഗ്ലോബൽ അംബാസിഡർ

ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നെന്ന ഖ്യാതി പേറുന്ന ഗുച്ചിയുടെ അംബാസിഡറായി ബോളിവുഡ് നടി ആലിയ ഭട്ട്. ചരിത്രത്തിൽത്തന്നെ ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരാള്‍ ഇറ്റാലിയന്‍ ബ്രാന്‍ഡായ ഗുച്ചിയുടെ അംബാസിഡറാകുന്നത്.

ദക്ഷിണ കൊറിയയിലെ സിയോളില്‍ നടക്കുന്ന ഗുച്ചി ക്രൂയിസ് 2023 റണ്‍വേ ഷോയില്‍ അംബാസിഡര്‍ എന്ന നിലയില്‍ ആദ്യമായി ആലിയ റാംപിലെത്തും. ഗുച്ചിയുടെ ഗ്ലോബല്‍ അംബാസിഡര്‍മാരായ ഹോളിവുഡ് താരം ഡക്കോട്ട ജോണ്‍സണ്‍, കെ പോപ്പ് ഗ്രൂപ്പായ ന്യൂ ജീന്‍സിലെ ഹാനി, ഇംഗ്ലീഷ് ഗായകനും നടനുമായ ഹാരി സ്റ്റൈല്‍സ് എന്നിവരും ആലിയക്കൊപ്പം റാംപിൽ സജീവ സാന്നിദ്ധ്യമാകും.

Related Articles

Latest Articles