Friday, May 17, 2024
spot_img

ഒരു ലക്ഷം പവിഴങ്ങൾ പതിപ്പിച്ച ​ഗൗൺ;മെറ്റ് ഗാലയിൽ തിളങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്

ലോകത്തെ ഏറ്റവും വലിയ ഫാഷൻ എക്സിബിഷനായ മെറ്റ് ഗാലയിൽ തിളങ്ങി ആലിയ ഭട്ട്. മെറ്റ് ഗാലയിൽ ആദ്യമായാണ് താരം പങ്കെടുക്കുന്നത്. മെറ്റ് ഗാലയിൽ ആലിയയെ താരമാക്കിയത് ഒരു ലക്ഷം പവിഴങ്ങൾ പതിപ്പിച്ചതാണ് ​ഗൗണാണ്.

ഒരു ലക്ഷം പവിഴങ്ങൾ പതിപ്പിച്ച വെള്ള ​ഗൗൺ അണിഞ്ഞാണ് ആലിയ മെറ്റ് ഗാലയിൽ പങ്കെടുക്കാൻ എത്തിയത്. കാഴ്ചയിൽ സിംപിൾ ലുക്ക് തോന്നിപ്പിക്കുമെങ്കിലും വളരെയധികം പ്രത്യേകതകളുള്ള ഗൗണാണ് ഇത്. ലോക പ്രശസ്ത ജർമ്മൻ ഫാഷൻ ഡിസൈനറും ഫാഷൻ ഐക്കണുമായ കാൾ ലാഗർഫെൽഡിനോടുള്ള ആദര സൂചകമായാണ് വെള്ള ​ഗൗണിൽ ആലിയ എത്തിയത്.

പ്രബൽ ഗുരുങ്ങാണ് ആലിയയുടെ വസ്ത്രം രൂപകല്‌പന ചെയ്തത്. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്‍തമായ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആര്‍ട്‍സ് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ള ചാരിറ്റി ഈവന്റാണ് മെറ്റ് ഗാല.

Related Articles

Latest Articles