പെഷാവാർ: പാക്കിസ്ഥാനിലെ ബസിൽ ഉഗ്രസ്ഫോടനം. സംഭവത്തിൽ ഒൻപത് ചൈനീസ് പൗരന്മാരുൾപ്പെടെ 12 പേർ മരിച്ചു. ബസിനുനേരെ ഉണ്ടായത് ബോംബ് ആക്രമണമാണെന്ന് ചൈന പ്രതികരിച്ചു. എന്നാൽ ഗ്യാസ് ചോർന്നതിനെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്ന് പാക്കിസ്ഥാൻ അറിയിച്ചു. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പാക് അധികൃതർ അറിയിച്ചു.
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ദാസു ഡാം നിർമാണത്തിൽ ഏർപ്പെട്ടിരുന്ന എൻജിനിയർമാരും മെക്കാനിക്കൽ ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. 40 പേർ ബസിലുണ്ടായിരുന്നതാണ് വിവരം. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും സ്ഥാപനത്തിന് സുരക്ഷ വർധിപ്പിക്കണമെന്നും ചൈന പാകിസ്താനോട് ആവശ്യപ്പെട്ടു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

