Monday, May 20, 2024
spot_img

മെലിറ്റോപോളിൽ വീണ്ടും സ്ഫോടനം; വാഹങ്ങൾക്കും കെട്ടിടങ്ങൾക്കും വൻ നാശനഷ്ടം

യുക്രെയ്‌ൻ : റഷ്യൻ അധിനിവേശ നഗരമായ മെലിറ്റോപോളിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്ക് . സമീഡിയ മീഡിയ ഗ്രൂപ്പ് കെട്ടിടത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത് . കാർ പൊട്ടിത്തെറിച്ച് വാഹനത്തിനും സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് .

റഷ്യൻ അധിനിവേശത്തിന്റെ ആരംഭഘട്ടത്തിൽ, പുടിന്റെ സേനയുടെ ആക്രമണത്തിന് വിധേയമായ ആദ്യത്തെ യുക്രെയ്ൻ നഗരങ്ങളിലൊന്നാണ് മെലിറ്റോപോൾ. തലസ്ഥാനമായ സപ്പോരിജിയ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ നഗരമാണിത്. യുക്രെയ്ൻ സൈന്യവുമായുള്ള കനത്ത പോരാട്ടത്തിന് ശേഷം മാർച്ച് ഒന്നിന് റഷ്യൻ സൈന്യം നഗരം പിടിച്ചെടുത്തു.

അധിനിവേശത്തിനെതിരായ നിവാസികളുടെ പ്രതിഷേധത്തിന് പിന്നാലെ മെലിറ്റോപോളിലെ മേയറെ തട്ടിക്കൊണ്ടുപോയെന്ന് യുക്രേനിയൻ ഉദ്യോഗസ്ഥരും ആരോപിച്ചിരുന്നു. പിന്നീട് റഷ്യൻ സൈന്യം ഇയാളെ മോചിപ്പിക്കുകയും ചെയ്തു

Related Articles

Latest Articles