Saturday, October 24, 2026

ദാരുണാന്ത്യം;വലത്തോട്ട് വെട്ടിച്ച ടിപ്പർ ലോറിക്കടിയിൽ വീണ് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു

കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് കോളജ് വിദ്യാർത്ഥി മരിച്ചു. കീഴൂർ ദേവസ്വം ബോർഡ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന കാരിക്കോട് ചൂണ്ടക്കാലായിൽ എബിൻ പീറ്റർ ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തലയോലപ്പറമ്പ് – പെരുവ റൂട്ടിലെ കീഴൂർ സായിപ്പ് കവലയ്ക്കു സമീപമായിരുന്നു അപകടം. ബൈക്കും ടിപ്പറും ഒരു ദിശയിൽ വരികയായിരുന്നു. ഇതിനിടെ എബിൻ പീറ്ററിന്റെ ബൈക്ക് ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിച്ചു. എന്നാൽ അപ്രതീക്ഷിതമായി ടിപ്പർ ലോറി വലത്തേയ്ക്കു വെട്ടിച്ചതോടെയാണ് അപകടമുണ്ടായത്.

എബിൻ പീറ്റർ ടിപ്പർ ലോറിയ്ക്കടിയിലേയ്ക്കു ബൈക്കുമായി വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. അപകടത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. എബിനൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Related Articles

Latest Articles