Thursday, May 9, 2024
spot_img

‘വാട്സ് ആപ്പ് വന്നേ ‘ ; കോടിക്കണക്കിന് ഉപയോക്താക്കൾക്ക് ശ്വാസം നേരെ വീണു

ന്യൂഡൽഹി:ഒരു മണിക്കൂറിലേറെയായി സന്ദേശങ്ങൾ കൈമാറാൻ കഴിയാതെ വാട്സ് ആപ്പ് നിശ്ചലമായിരുന്നു. ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങളാണ് വാട്സ് ആപ്പ് നിശ്ചലമായതിനെ തുടർന്ന് നിർത്തിവെക്കേണ്ടി വന്നത്. ഇതുവരെ സംഭവിച്ചിട്ടുള്ളിൽ ഏറ്റവും ദൈർഘ്യമേറിയ തകരാറാണ് ഇത്.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.07നാണ് പ്രശ്നം ആദ്യം റിപ്പോർട്ട് ചെയ്തതെന്നു ഓൺലൈൻ വെബ്സൈറ്റായ ‘ഡൗൺ ഡിറ്റക്ടർ’ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോർട്ടുകൾ ലിസ്റ്റ് ചെയ്യുകയും പിന്നീട് സൈറ്റ് ക്രാഷ് ആവുകയുമായിരുന്നെന്ന് അവർ വ്യക്തമാക്കി. രണ്ടുമണിയോടെ വാട്സാപ്പിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ചു.

.പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമാണ് വാട്സാപ്പ്. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമാണ്.ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തതായി ട്വിറ്ററിൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇതുസംബന്ധിച്ച് വാട്സാപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

Related Articles

Latest Articles