Friday, November 20, 2026

വയനാട് കളക്ടറേറ്റിൽ ബോംബ് ഭീഷണി !! പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസും ബോംബ് സ്‌ക്വാഡും

വയനാട്: വയനാട് കളക്ടറേറ്റിൽ ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് ഔദ്യോഗിക മെയിലില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയതെങ്കിലും അൽപ സമയം മുമ്പാണ് സന്ദേശം ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും ബോംബ് സ്ക്വാഡും ചേർച്ച് കളക്ടറേറ്റിൽ പരിശോധന നടത്തിയെങ്കിലും സംശാസ്പദമായ യാതൊന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇന്നലെ കൊല്ലം, തിരുവനന്തപുരം കളക്ടറേറ്റുകളില്‍ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. പരിശോധനയിൽ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് മനസിലാവുകയായിരുന്നു.

തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് പരിശോധനയ്ക്കിടെ തേനീച്ച കൂടിളകി സബ് കളക്ടർ അടക്കം നിരവധി പേർക്ക് കുത്തേല്‍ക്കുകയും ഉണ്ടായി. ബോംബ് കണ്ടെത്താനുള്ള പരിശോധനക്കിടെ തേനീച്ചക്കൂട് ഇളകിയത് കളക്ടറേറ്റ് പരിസരത്ത് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. കളക്ടറേറ്റ് ജീവനക്കാർക്കും പോലീസുകാർക്കും ബോംബ് സ്ക്വാഡ് അംഗങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും തേനീച്ചയുടെ കുത്തേറ്റു.

Related Articles

Latest Articles