Cinema

ആര്യൻ ഖാൻ ജയിലിൽ തുടരും: ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ആഢംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യൻ ഖാന്റെ(Aryan Khan) ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ആര്യൻ ഖാൻ ജയിലിൽ തന്നെ തുടരുമെന്ന് ഉറപ്പായി. ആര്യന്റെ ജാമ്യഹർജി അടിയന്തര പ്രാധാന്യത്തോടെ വീഡിയോ കോൺഫറൻസ് വഴി കേൾക്കാൻ കോടതി വിസമ്മതിച്ചു.

ഇന്നലെ മുംബൈ പ്രത്യേക എൻ.ഡി.പി.എസ് കോടതി ആര്യന്​ ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ് ആര്യന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ആർതർ റോഡ് ജയിലിലാണ് ആര്യൻഖാൻ റിമാൻറിൽ കഴിയുന്നത്. ഇന്ന് രാവിലെ ജയിലിൽ കഴിയുന്ന ആര്യൻ ഖാനെ പിതാവും നടനുമായ ഷാരൂഖ് ഖാൻ സന്ദർശിച്ചിരുന്നു. ജാമ്യം ലഭിക്കാത്തതിനാൽ ആര്യൻഖാൻ വളരെ നിരാശയിലാണെന്നും ജയിലിൽ ആരുമായും ആര്യൻഖാൻ സംസാരിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇതിന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖിന്റെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയതായി റിപ്പോർട്ട്. മുംബൈ ബാന്ദ്രയിലുള്ള വസതിയായ മന്നത്തിൽ ആണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയത്. അതേസമയം നടി അനന്യ പാണ്ഡേയുടെ വീട്ടിലും എൻസിബി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. മുംബൈ ഖർ വെസ്റ്റിലുള്ള അനന്യയുടേയും ചങ്കി പാണ്ഡെയുടേയും വീട്ടിലാണ് എൻസിബി റെയ്ഡ് നടത്തിയത്. അനന്യ പാണ്ഡെയോട് ഇന്ന് ഉച്ചയ്‌ക്ക് 2 മണിയ്‌ക്ക് എൻസിബി ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

11 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

11 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

12 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

12 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

12 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

13 hours ago