India

ഷാരൂഖ് ഖാന്റെ വീട്ടിൽ എൻസിബി റെയ്ഡ്; നടി അനന്യ പാണ്ഡെയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു

മുംബൈ: ബോളിവുഡ് തരാം ഷാരൂഖിന്റെ (Shah Rukh Khan) വീട്ടിൽ എൻസിബി റെയ്ഡ്. മുംബൈ ബാന്ദ്രയിലുള്ള വസതിയായ മന്നത്തിൽ ആണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയത്. ആഡംബരക്കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ ഷാരൂഖിന്റെയും ഗൗരി ഖാന്റെയും മകൻ ആര്യൻ ഖാൻ ഈ മാസം ആദ്യം അറസ്റ്റിലായിരുന്നു. അതിനുശേഷം ഇന്ന് ഷാരൂഖ് ജയിലിലെത്തി മകനെ കണ്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു റെയ്ഡ്.

അതേസമയം നടി അനന്യ പാണ്ഡേയുടെ വീട്ടിലും എൻസിബി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.
മുംബൈ ഖർ വെസ്റ്റിലുള്ള അനന്യയുടേയും ചങ്കി പാണ്ഡെയുടേയും വീട്ടിലാണ് എൻസിബി റെയ്ഡ് നടത്തിയത്. അനന്യ പാണ്ഡെയോട് ഇന്ന് ഉച്ചയ്‌ക്ക് 2 മണിയ്‌ക്ക് എൻസിബി ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വാട്‌സ്ആപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് അനന്യയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. അനന്യ പാണ്ഡെ കേസിൽ നിർണ്ണായക കണ്ണിയാണെന്നും എൻസിബി ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ ദിവസം എൻസിബി ഉദ്യോഗസ്ഥർ ആര്യൻ ഖാന്റെ വാട്‌സാപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. ബോളിവുഡിലെ യുവനടിയുമായി ലഹരിമരുന്നുമായി ബന്ധപ്പെട്ട് ആര്യൻ വാട്‌സ്ആപ്പിലൂടെ ചാറ്റ് ചെയ്തതായും ഇതിൽ പറഞ്ഞിരുന്നു. ഈ നടി അനന്യ പാണ്ഡെ ആണെന്നാണ് സൂചന. ഇതിനുപിന്നാലെയാണ് അനന്യയ്ക്ക് നേരെയും അന്വേഷണം തിരിയുകയായിരുന്നു.

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

49 minutes ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

5 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

7 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

7 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

9 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

9 hours ago