Wednesday, January 14, 2026

അതിർത്തിയിൽ ആയുധ-ലഹരി വസ്തുക്കൾ പിടികൂടി അതിർത്തി രക്ഷാ സേന ; മോശം കാലാവസ്ഥ മറയാക്കി രക്ഷപ്പെട്ട് ആക്രമികൾ

ദില്ലി: പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിൽ ആയുധങ്ങളും ലഹരി വസ്തുക്കളും പിടികൂടി അതിർത്തി രക്ഷാ സേന. അന്താരാഷ്ട്ര അതിർത്തിയിലാണ് കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്ന് പുലർച്ചെയാം സംഭവം നടന്നത്. ഇന്ത്യാ – പാക് അതിർത്തി പ്രദേശമാണിത്.

അതിർത്തിയിൽ ഇന്ത്യ സ്ഥാപിച്ച വേലിയുടെ ഇരുഭാഗത്തും ആയുധങ്ങളും ലഹരി വസ്തുക്കളുമായി ആക്രമികൾ ഉണ്ടായിരുന്നു. ഇവരോട് കീഴടങ്ങാൻ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഇവർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണം ഉണ്ടായതോടെ ബിഎസ്എഫ് സംഘം തിരിച്ചും വെടിയുതിർത്തുവെങ്കിലും ആക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കാലാവസ്ഥ മോശമായതിനാലും കാഴ്ചാപരിധി കുറവായിരുന്നതിനാലുമാണ് സംഘത്തിന് രക്ഷപ്പെടാൻ സാധിച്ചത്. എന്നാൽ അവർകൊണ്ടുവന്ന ആയുധങ്ങളും ലഹരി വസ്തുക്കലും അതിർത്തിയിൽ ഉപേക്ഷിച്ചതാണ് അവർ രക്ഷപ്പെട്ടത്. 20 പാക്കറ്റ് ഹെറോയിൻ, രണ്ട് തോക്കുകൾ, ആറ് മാഗസിനുകൾ, 242 ആർഡിഎസ്, 12 നീളമുള്ള ഒരു പ്ലാസ്റ്റിക് പൈപ്പ് എന്നിവയാണ് അതിർത്തി രക്ഷാ സേന പിടികൂടിയത്.

Related Articles

Latest Articles