Friday, May 17, 2024
spot_img

ഭീകരനായി ബോട്ടുലിസം!!!
സാന്നിദ്ധ്യം സ്ഥിരീകരിച്ച ഓസ്‌ട്രേലിയയിലെ ജനപ്രിയ വെഗൻ പാൽ ബ്രാൻഡ് തിരിച്ചുവിളിച്ചു

മെൽബൺ : ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ബോട്ടുലിസം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് രാജ്യത്ത് പ്രശസ്തമായ വെജിഗൻ പാൽ തിരിച്ചുവിളിച്ചു. കമ്പനിയുടെ പാൽ ഉപയോഗിച്ച വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിനെത്തുടർന്നാണ് നടപടി

ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷവസ്തു മൂലമുണ്ടാകുന്ന അപൂർവ രോഗമാണ് ബോട്ടുലിസം. ഇത് ബാധിച്ചവരിൽ ബലഹീനത, മങ്ങിയ കാഴ്ച, ക്ഷീണം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ തുടക്കത്തിൽ ലക്ഷണമായി കാണപ്പെടുന്നു ഇത് പിന്നീട് ഛർദ്ദി, വയറിന്റെ വീക്കം, വയറിളക്കം എന്നിവയ്ക്ക് കാരണമാകാം.

ഇൻസൈഡ് ഔട്ട് ന്യൂട്രീഷ്യസ് ഗുഡ്‌സ് എന്ന കമ്പനിയാണ് വെഗൻ ബ്രാൻഡിന്റെ ഉടമസ്ഥർ. പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സ്വമേധയാ പാൽ തിരിച്ചുവിളിക്കാൻ തുടങ്ങിയെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

പ്രാഥമിക അന്വേഷണത്തിൽ ഉൽപ്പന്നത്തിന്റെ സാമ്പിളിൽ ബോട്ടുലിസത്തിന് കാരണമാകുന്ന ബോട്ടുലിനം ടോക്സിൻ കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിക്ക് ബോട്ടുലിസത്തിന്റെ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും അവർ കൂട്ടിച്ചേർത്തു.
ബോട്ടുലിസം വളരെ അപൂർവമാണെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് വഴിവയ്ക്കും. കൂടാതെ ശ്വസന പേശികളെയും ഇവ ബാധിക്കും.

Related Articles

Latest Articles