മംഗലാപുരം: ദക്ഷിണ കന്നഡയിൽ 21 കാരി ഉൾപ്പെടെ രണ്ട് പേർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം.രഞ്ജിത, രമേഷ് റായി എന്നിവരാണ് കൊല്ലപ്പെട്ടത്. പേരട്കയിലെ മിൽക്ക് സൊസൈറ്റിയിൽ ജോലിക്ക് പോവുകയായിരുന്ന രഞ്ജിതയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രഞ്ജിതയെ രക്ഷിക്കാൻ ഓടിയെത്തിയ പ്രദേശവാസിയായ രമേഷ് റായിയേയും ആന ആക്രമിച്ചു.
രമേഷ് റായ് സംഭവസ്ഥലത്തുവെച്ചും രഞ്ജിത ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയുമാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

