Wednesday, September 30, 2026

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

മധ്യപ്രദേശ്: മധ്യപ്രദേശിലെ ദാര്‍ ജില്ലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം.മൊബൈല്‍ഫോണ്‍ ചാര്‍ജിന് ഇട്ടുകൊണ്ട് ഉപയോഗിക്കുന്നതിനിടെയായിരുന്നു അപകടം. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് എത്തിയ ബന്ധു കുട്ടിയെ ബോധരഹിതനായി നിലത്ത് കിടക്കുന്നതായാണ് കണ്ടത്. മൊബൈലിന്റെ ബാറ്ററിയും സ്വിച്ച്‌ ബോര്‍ഡും പൊട്ടിച്ചിതറി.അതേ സമയം സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles