Saturday, June 1, 2024
spot_img

‘ ദില്ലിയിൽ പെൺകുട്ടികൾ മാത്രമല്ല , ആൺകുട്ടികളും സുരക്ഷിതരല്ല ‘; പന്ത്രണ്ടു വയസ്സുള്ള ആൺകുട്ടിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു

ദില്ലി : പന്ത്രണ്ടു വയസ്സുള്ള ആൺകുട്ടിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വടികൊണ്ട് അടിച്ച് അവശനിലയിൽ ഉപേക്ഷിച്ചതായി റിപ്പോർട്ട് .

“ദില്ലിയിൽ ആൺകുട്ടികൾ പോലും സുരക്ഷിതരല്ല.” സംഭവത്തെക്കുറിച്ച് ദില്ലി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു,

സംഭവത്തിൽ വനിതാ കമ്മീഷൻ ദില്ലി പോലീസിൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും സ്വാതി പലിവാൾ പറഞ്ഞു.

‘ ദില്ലിയിൽ പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും സുരക്ഷിതരല്ല ‘ . 12 വയസ്സുള്ള ആൺകുട്ടിയെ നാല് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയും വടികൊണ്ട് അടിച്ച് പാതി മരിച്ച നിലയിൽ ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ഞങ്ങളുടെ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു,” സ്വാതി പലിവാൾ പറഞ്ഞു.
.
ഇതുവരെ, കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റ് മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ദില്ലി പോലീസിന് വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു

Related Articles

Latest Articles