Tuesday, May 14, 2024
spot_img

വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; യുവാവിനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊന്നു ; അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ്

ഉത്തർപ്രദേശ് : വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം എത്തിയത് കൊലപാതകത്തിൽ. 35 കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രതികൾ ഇഷ്ടിക കൊണ്ട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

രണ്ട് സുഹൃത്തുക്കൾക്കൊപ്പം അത്താഴം കഴിക്കാൻ പോയ യുവാവ് കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കമുണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതിയും സുഹൃത്തുക്കളും സ്ഥലത്ത് നിന്നും രക്ഷപെട്ടു.

യുവാവിനെ ദില്ലിയിലെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

Related Articles

Latest Articles