Sunday, April 28, 2024
spot_img

ഒരു തീപിടുത്തം പോലും നിയന്ത്രിക്കാൻ കഴിയാത്ത പിണറായി കഴിവുകേടിന്റെ പര്യായം!
ബ്രഹ്മപുരം കേന്ദ്ര ശ്രദ്ധയിലേക്ക് ,സർക്കാരിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

തൃശ്ശൂര്‍: ബ്രഹ്‌മപുരം മാലിന്യ ശേഖരണ പ്ലാന്റിലെ തീപ്പിടിത്ത വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ. രണ്ടാം തീയതി ആരംഭിച്ച തീ ഒൻപതു ദിവസങ്ങൾക്കിപ്പുറവും ഇതുവരെ അണയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. അടുത്ത തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാരിനുവേണ്ടി കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഈ മാസം രണ്ടാം തീയതിയാണ് കൊച്ചി നിവാസികളുടെ ജീവിതം ദുസ്സഹമാക്കികൊണ്ട് ബ്രഹ്‌മപുരത്തെ മാലിന്യ സംസ്കാരണ പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിനു തീപിടിക്കുന്നത്. തീ 9 ദിവസങ്ങൾക്കിപ്പുറം 95 % അണച്ചു എന്ന് പറയുമ്പോഴും തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട് . ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകും. എന്നാൽ കൊച്ചി നഗരത്തെ വിശപ്പുകയിൽ നിന്ന് ഇത് വരെയും മുക്തമാക്കാൻ സർക്കാറിനായിട്ടില്ല.
പ്ലാന്റില്‍ വന്‍ തോതില്‍ നിക്ഷേപിച്ചിട്ടുള്ള പല ഇനം പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുകയ്‌ക്കൊപ്പം ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള നിരവധി വാതകങ്ങളും ഇതില്‍ നിന്നും പുറത്തേയ്ക്ക് വമിക്കുന്നുണ്ട്. ഇവ അന്തരീക്ഷത്തില്‍ ലയിച്ച് ഏറെ ദുരം വരെ സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യമുണ്ട്. പ്ലാന്റിന്റെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles