Brahmos
ദില്ലി: ബ്രഹ്മോസ് ക്രൂയിസ് മിസൈൽ പരീക്ഷണം പൂർത്തീകരിച്ചതായി ഇന്ത്യൻ വ്യോമ സേന. സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ നിന്നാണ് ബ്രഹ്മോസ് മിസൈൽ വിക്ഷേപിച്ചിരിക്കുന്നത്. ഇത് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിയെന്ന് ഇന്ത്യൻ വ്യോമസേന അറിയിച്ചു. ഡീ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവിക സേനയുടെ കപ്പലിലേക്കാണ് മിസൈൽ അയച്ചത്. നാവിക സേനയുമായി മികച്ച പങ്കാളിത്തത്തോടെയാണ് മിസൈൽ പരീക്ഷണം നടത്തിയത് എന്നും വ്യോമ സേന ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
കിഴക്കൻ സീബോർഡിൽ വെച്ചായിരുന്നു മിസൈൽ പരീക്ഷണം. ഇന്ത്യയും റഷ്യൻ ഫെഡറേഷനും ചേർന്ന് നിർമ്മിച്ച ബ്രഹ്മോസിന്, 300 കിലോമീറ്റൾ ചുറ്റളവിലുള്ള ശത്രുക്കളെ ലക്ഷ്യസ്ഥാനത്തെത്തി തകർക്കാൻ കഴിയും. എന്നാൽ ഇത് 800 കിലോമീറ്റർ ആക്കി വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനത്തിലാണ് രാജ്യം. ശബ്ദത്തേക്കാൾ മൂന്ന് മടങ്ങ് അധിക വേഗതയിൽ മിസൈലിന് സഞ്ചരിക്കാനാകും എന്നതും മറ്റൊരു സവിശേഷതയാണ്.
റഷ്യൻ കമ്പനിയായ സുഖോയുമായി ചേർന്ന് ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ച ദീർഘദൂര യുദ്ധവിമാനമാണ് സുഖോയി Su-30MKI. 2.5 ടൺ ഭാരം വരെ ഈ യുദ്ധവിമാനത്തിന് താങ്ങാനാകും. ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാൻ വേണ്ടി സാറ്റ്ലൈറ്റ് നാവിഗേഷൻ സിസ്റ്റവും യുദ്ധവിമാനത്തിലുണ്ട്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…