Friday, May 17, 2024
spot_img

12 സെന്റീമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു; അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് ഡോക്ടർമാർ

12 സെന്റിമീറ്റര്‍ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു. ബ്രസീലിലെ ഫോർട്ടെലാസയിലാണ് വാലുമായി കുഞ്ഞ് ജനിച്ചത്. ജേണല്‍ ഓഫ് പീഡിയാട്രിക് സര്‍ജര്‍സി കേസ് റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ 12 സെന്റീമീറ്റര്‍ നീളമുള്ള ഈ വാലിന്റെ അഗ്രഭാഗത്ത് പന്തിന്റെ ആകൃതിയിലുള്ള ഉരുണ്ട ഭാഗവും കാണപ്പെടുന്നുണ്ട്.

അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമേ ഇങ്ങിനെ സംഭവിക്കാറുള്ളൂവെന്നും ഡോക്ടർമാർ പറയുന്നു. മനുഷ്യ ശരീരത്തിലെ നട്ടെല്ലിന് താഴെയുള്ള ഒരു ടെയില്‍ബോണ്‍ രൂപപ്പെടുന്നതിന്റെ ഫലമായാണ് ഇങ്ങനെ ഉണ്ടാകുന്നത്. ലോകത്ത് ഇതുവരെ 40 കുട്ടികളിൽ വാൽ കാണപ്പെട്ടിട്ടുണ്ട്. അതേസമയം ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വാൽ നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

Related Articles

Latest Articles