Sunday, May 5, 2024
spot_img

കൊവിഡിന് പുതിയ വകഭേദം; കൊറോണ വൈറസിന്റെ പുതിയ വേരിയന്റായ ‘എക്സ് ഇ’ ഇന്ത്യയിൽ സ്ഥിരീകരിച്ചു; ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വ്യാപനശേഷിയേറിയതാ ണെന്ന് ആരോഗ്യ വിദഗ്ധര്‍

മുംബൈ:രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള പുതിയ വേരിയന്റായ ‘എക്‌സ് ഇ’ സ്ഥിരീകരിച്ചു. മുംബൈയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണമാണ് ‘എക്‌സ് ഇ’ വകഭേദമാണെന്ന് ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞത്. അതേസമയം,’ എക്‌സ് ഇ’ വകഭേദത്തിനെതിരെ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ ലോകാരോഗ്യസംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെയാണ് ലോകാരോഗ്യസംഘടന ‘എക്‌സ് ഇ’യെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയത്. ബ്രിട്ടനിലാണ് പുതിയ ‘എക്‌സ് ഇ’ വകഭേദം സ്ഥിരീകരിച്ചതായുള്ള ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഒമിക്രോണിന്റെ തന്നെ ബിഎ 1, ബിഎ 2 ഉപവിഭാഗങ്ങള്‍ ചേരുന്നതാണ് ‘എക്‌സ് ഇ’വകഭേദം.എന്നാൽ ‘എക്‌സ് ഇ’ വകഭേദത്തിന് ബിഎ.2 ഉപവിഭാഗത്തെക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്.മാത്രവുമല്ല ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വ്യാപനശേഷിയേറിയതാണ് പുതിയ വകഭേദമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles