Friday, May 24, 2024
spot_img

ജപ്തി വിവാദം: മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ ജോസ് കെ പീറ്റര്‍ രാജിവച്ചു; രാജി അംഗീകരിച്ചതായി ഗോപി കോട്ടമുറിക്കല്‍

മൂവാറ്റുപുഴ ജപ്തി വിവാദം: മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ ജോസ് കെ പീറ്റര്‍ രാജിവച്ചു; രാജി അംഗീകരിച്ചതായി ഗോപി കോട്ടമുറിക്കല്‍

മൂവാറ്റുപുഴ: ജപ്തി വിവാദത്തെ തുടര്‍ന്ന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ ജോസ് കെ പീറ്റര്‍ രാജിവച്ചു.
വ്യക്തിപരമായ തീരുമാനമാണ് രാജിയെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും ജോസ് കെ പീറ്റര്‍ വ്യക്തമാക്കി. രാജി അംഗീകരിച്ചതായി കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു.

സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് ജപ്തി ചെയ്ത ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹകരണമന്ത്രി വി.എന്‍.വാസവന്‍ നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ബാങ്ക് സിഇഒ യുടെ രാജി.

Related Articles

Latest Articles