India

രാജസ്ഥാൻ റോയൽസിന്റെ റെക്കോർഡ് തകർത്തു; 1.78 ബില്യൺ ഡോളറിന് ആർസിബിയെ ബിർള ഗ്രൂപ്പ് സ്വന്തമാക്കി

ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ സർവ്വകാല റെക്കോർഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻറെ (RCB) ഉടമസ്ഥാവകാശം ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത സംരംഭം സ്വന്തമാക്കി. 1.78 ബില്യൺ ഡോളറിനാണ് (ഏകദേശം 16,700 കോടി രൂപ) ശതകോടീശ്വരൻ കുമാർ മംഗലം ബിർളയുടെ നേതൃത്വത്തിലുള്ള ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, അമേരിക്കൻ നിക്ഷേപകൻ ഡേവിഡ് ബ്ലിറ്റ്‌സറുടെ ബോൾട്ട് വെഞ്ചേഴ്‌സ്, ബ്ലാക്ക്‌സ്റ്റോൺ എന്നിവരടങ്ങിയ സഖ്യം ടീമിനെ ഏറ്റെടുത്തത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ടീമായി ആർസിബി മാറി. പുരുഷ, വനിതാ ടീമുകൾ ഉൾപ്പെടുന്നതാണ് ഈ വമ്പൻ ഇടപാട്.

രാജസ്ഥാൻ റോയൽസ് ഇന്നലെ കുറിച്ച റെക്കോർഡാണ് 24 മണിക്കൂറിനുള്ളിൽ ആർസിബി തകർത്തത്. അമേരിക്കൻ വ്യവസായി കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 1.63 ബില്യൺ ഡോളറിന് (ഏകദേശം 15,300 കോടി രൂപ) രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കിയിരുന്നു. എന്നാൽ ആർസിബിക്കായുള്ള ലേലം വിളി ഈ തുകയെയും മറികടക്കുകയായിരുന്നു. യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിൻറെ കൈവശമുണ്ടായിരുന്ന ടീമിനായി രഞ്ജൻ പൈയുടെ നേതൃത്വത്തിലുള്ള സംഘം, പ്രേംജി ഇൻവെസ്റ്റ് തുടങ്ങിയ വമ്പൻമാരും രംഗത്തുണ്ടായിരുന്നു.

പുതിയ ഉടമസ്ഥർ ചുമതലയേറ്റതോടെ ആർസിബിയുടെ മാനേജ്‌മെന്റിലും മാറ്റങ്ങൾ വന്നു. ആദിത്യ ബിർള ഗ്രൂപ്പ് ഡയറക്ടറും മുൻ ക്രിക്കറ്റ് താരവുമായ ആര്യമൻ വിക്രം ബിർള ആർസിബിയുടെ പുതിയ ചെയർമാനായി ചുമതലയേറ്റു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിൻറെ സത്യൻ ഗജ്‌വാനിയാണ് വൈസ് ചെയർമാൻ. ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകക്കൂട്ടമുള്ള ടീമിനെ സ്വന്തമാക്കിയതിൽ ഏറെ സന്തോഷമുണ്ടെന്നും, ആർസിബിയുടെ പാരമ്പര്യം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള വ്യക്തമാക്കി.

നിലവിലെ ഐപിഎൽ ചാമ്പ്യൻമാരായ ആർസിബി കിരീടം നിലനിർത്താനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ഈ ഉടമസ്ഥാവകാശ മാറ്റം നടക്കുന്നത്. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ സീസണിലാണ് ബെംഗളൂരു തങ്ങളുടെ കന്നിക്കിരീടം നേടിയത്. മുൻ ക്രിക്കറ്റ് താരം കൂടിയായ ആര്യമൻ വിക്രം ബിർള ടീമിൻറെ അമരത്തെത്തുന്നത് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഐപിഎൽ ലോകകായിക രംഗത്തെ തന്നെ വൻശക്തിയായി വളർന്നുവെന്നതിന്റെ തെളിവാണ് ഇത്തരം വമ്പൻ നിക്ഷേപങ്ങളെന്നും ബിർള കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

3 hours ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

3 hours ago

കോ-പൈലറ്റ് ക്യാപ്റ്റനെ ആക്‌സ് ഉപയോഗിച്ച് ആക്രമിച്ച ഫ്‌ലൈ ദുബായ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വിമാനത്തില്‍ കൂടി അടിയന്തരാവസ്ഥ. ലണ്ടന്‍-ചിക്കാഗോ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നു

ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…

4 hours ago

108 ആംബുലന്‍സുകളില്‍ ആന്റിവെനം ലഭ്യമെന്ന പ്രചാരണം വ്യാജം. കര്‍ശന നടപടിയെന്ന് അധികൃതര്‍

തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…

4 hours ago

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

8 hours ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

14 hours ago