പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് വിജിലന്‍സിന്റെ പിടിയില്‍.
പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കായ പി.സി. പ്രദീപ് കുമാറിനെയാണ് വിജിലന്‍സ് ഓഫീസേർസ് പിടികൂടിയത്. കെട്ടിട നികുതി വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. കാറില്‍ വച്ച് പണം കൈമാറുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയിന്മേലാണ് വിജിലൻസ് നടപടി സ്വീകരിച്ചത്. ഇയാളുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പ്രദീപ് കുമാര്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ആദ്യം 10,000 രൂപ നല്കി. പിന്നീട് 15,000 രൂപ കൂടി ഇയാള്‍ ആവശ്യപ്പെട്ടതോടെയാണ് ആലപ്പുഴ സ്വദേശി വിജിലന്‍സിനെ അറിയിച്ചത്.

