Friday, October 16, 2026

വീട്ടിലെത്തിയ ഭർത്താവ് കണ്ടത് കാമുകനൊപ്പം നിൽക്കുന്ന ഭാര്യയെ; ഭർത്താവിനെ കണ്ട് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടിയ യുവാവ് മരിച്ചു

ജ​യ്പു​ർ: കാമുകിയുടെ ഭർത്താവ് വന്നപ്പോൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടിയ യുവാവ് മരിച്ചു. ജയ്പൂരിലായിരുന്നു സംഭവം. ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ മൊ​ഹ്‌​സി​ന്‍(29)​ആ​ണ് മ​രി​ച്ച​ത്. വി​വാ​ഹി​ത​യാ​യ ഒ​രു യു​വ​തി​യു​മാ​യി ഇ​യാ​ള്‍ക്ക് ബന്ധമുണ്ടായിരുന്നു. ജയ്പുരിലെ എസ്.എം.എസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രി മരിച്ചത്.

രണ്ട് വര്‍ഷം മുമ്പാണ് നൈനിറ്റാള്‍ സ്വദേശിയായ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവാവിനൊപ്പം നാടുവിട്ടത്. തുടര്‍ന്ന് പലയിടത്തായി താമസിച്ചുവരികയായിരുന്നു. ഞാ​യ​റാ​ഴ്ച ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന സ്ഥ​ലം മ​ന​സി​ലാ​ക്കി​യ ഭ​ര്‍​ത്താ​വ് ഇ​വി​ടേ​ക്ക് എ​ത്തി. ഇ​യാ​ളെ ക​ണ്ട​തി​ന്‍റെ വെ​പ്രാ​ള​ത്തി​ല്‍ ര​ക്ഷ​പെ​ടാ​നാ​യാ​ണ് മൊ​ഹ്‌​സി​ന്‍ കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നും ചാ​ടി​യ​ത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാമുകി തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇതിനുപിന്നാലെ യുവതിയും ഭര്‍ത്താവും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്തു.

Related Articles

Latest Articles