Friday, November 20, 2026

അ​തി​വേ​ഗം പ​ട​രു​ന്ന ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊവിഡ് വൈ​റ​സ് ക​ണ്ടെ​ത്തി: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യത്തിന്റെ അ​ടി​യ​ന്ത​ര യോ​ഗം പുരോഗമിക്കുന്നു

ദില്ലി: യു​കെ​യി​ല്‍ മ​നു​ഷ്യ​രി​ലേ​ക്ക് അ​തി​വേ​ഗം പ​ട​രു​ന്ന ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊവിഡ് വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​തു സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യാന്‍ വിളിച്ച കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യത്തിന്റെ യോ​ഗം പുരോഗമിക്കുന്നു. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​ര്‍​വീ​സ​സ് (ഡി​ജി​എ​ച്ച്‌എ​സ്) അ​ധ്യ​ക്ഷ​നാ​യ ജോ​യി​ന്‍റ് മോ​ണി​റ്റ​റിം​ഗ് ഗ്രൂ​പ്പിന്‍റെ നേതൃത്വത്തിലാണ് ​യോ​ഗം നടക്കുന്നത്.

സൗദിയുള്‍പ്പെടെയുളള ഇതിനോടകം തന്നെ രാജ്യാന്തര അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. എന്നാല്‍ യു​കെ​യി​ല്‍ നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​രോ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല ഇതുവരെയും. അതേസമയം ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി യോഗത്തില്‍ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വിവരം. ഇറ്റലിയടക്കമുളള രാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടലിലേക്ക് പോയേക്കുമെന്ന സൂചനകൾ ലഭിക്കുന്നുണ്ട്.

Related Articles

Latest Articles