Wednesday, January 7, 2026

ബ്രിട്ടനിൽ സിഖുകാർക്ക് ‘കൃപാൺ’ ധരിക്കാം; പുതിയ ആയുധനിയമം പാസ്സായി

ലണ്ടൻ: ബ്രിട്ടണിലെ സിഖുകാർക്ക് ഇനി നിയമതടസമില്ലാതെ കൃപാൺ ധരിക്കാം. ഇതുമായി ബന്ധപ്പെട്ട് സിഖുകാർക്കുണ്ടായിരുന്ന ആശങ്ക നീക്കി ബ്രിട്ടൺ പുതിയ ആയുധ വിനിയോഗ നിയമം പാസ്സാക്കി. മതാചാരത്തിന്റെ ഭാഗമായി സിക്കുകാർക്ക് കൃപാൺ ധരിക്കാമെന്ന ഭേദഗതിയോടെയാണ് നിയമം അംഗീകരിക്കപ്പെട്ടത്.

കത്തി ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ വർദ്ധിച്ചതിനെത്തുടർന്നാണ് ലണ്ടനിൽ ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഇതുസംബന്ധിച്ച്‌ പുതിയ ആയുധ നിയമവും നിലവിൽ വന്നിരുന്നു. ഈ നിയമ പ്രകാരം പൊതു സ്ഥലങ്ങളിൽ ആയുധങ്ങൾ കൊണ്ടു പോകുന്നതിന് വിലക്കുണ്ടായിരുന്നു.

പുതിയ നിയമത്തിൽ ബ്രിട്ടണിലെ സിഖ് വംശജർ ആശങ്കയറിയിക്കുകയും മതാചാരത്തിന്റെ ഭാഗമായി കൃപാണം ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ ആവശ്യമാണ് അധികൃതർ ഇപ്പോൾ അനുഭാവപൂർവ്വം പരിഗണിച്ചിരിക്കുന്നത്.

സിഖ് മതവിശ്വാസികൾക്ക് തങ്ങളുടെ മതാചാരപ്രകാരം കൃപാൺ ധരിക്കാനും പരസ്പരം കൈമാറാനും തടസങ്ങളൊന്നുമില്ലെന്ന് ബ്രിട്ടീഷ് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി.

Related Articles

Latest Articles