Friday, May 3, 2024
spot_img

13കാരി പ്രസവിച്ച സംഭവത്തിൽ 16കാരനായ സഹോദരൻ അറസ്റ്റിൽ

പാലക്കാട്: മണ്ണാർക്കാട് 13 വയസുകാരി പ്രസവിച്ചു. സംഭവത്തിൽ അറസ്റ്റിലായത് 16കാരനായ സഹോദരൻ. 16കാരനായ പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.

രണ്ട് മാസം മുൻമ്പാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ 13കാരി പ്രസവിച്ചത്. കുട്ടിയോട് വിവരം തിരക്കിയപ്പോൾ വീട്ടിൽ ആക്രി പെറുക്കാൻ വന്ന വ്യക്തി പീഡിപ്പിച്ചതാണെന്ന മൊഴിയാണ് ആദ്യം നൽകിയത്. പിന്നീട് ഉണ്ടായ വിശദമായ അന്വേഷണത്തിലാണ് സഹോദരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് തെളിഞ്ഞത്. പ്രായപൂർത്തിയാവത്തതിൽനാൽ ആണ് പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചത്.

Related Articles

Latest Articles