Thursday, June 13, 2024
spot_img

ഭാര്യാസഹോദരി കുളിക്കുന്നത് ചിത്രീകരിച്ചു; ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; സഹോദരി ഭർത്താവിനെതിരെ കേസെടുത്തു

പൂനെ: പൂനെയില്‍ ഭാര്യാസഹോദരി കുളിക്കുമ്പോൾ രഹസ്യമായി ചിത്രീകരിക്കുകയും അത് പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തി ബലാത്സംഗം ചെയ്യുകയും സഹോദരി ഭർത്താവിനെതിരെ കേസെടുത്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയ്‌ക്കെതിരെ ശനിയാഴ്ച ഹിഞ്ജേവാഡി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

താൻ കുളിക്കുന്ന വീഡിയോ ക്ലിപ്പ് ഉപയോഗിച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്ന് പരാതിക്കാരി പോലീസിനോട് പറഞ്ഞു. പ്രതിയുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ മര്‍ദിക്കുകയും തുടര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു.

യുവതി തന്റെ ഭര്‍ത്താവിനോട് വിവരങ്ങൾ പറയുകയും തുടര്‍ന്ന് ദമ്പതികള്‍ പോലീസില്‍ അറിയിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. പോലീസ് പിടിയിലാകുന്നതിന് മുമ്പ് പ്രതി പര്‍ഭാനി ജില്ലയിലെ സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു.

Related Articles

Latest Articles