Tuesday, September 29, 2026

കഴക്കൂട്ടത്ത് അരുംകൊല; അനിയൻ ചേട്ടനെ കുത്തിക്കൊന്നു

തിരുവനന്തപുരം: കഴക്കൂട്ടത്ത് അനിയന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു വാണ് കൊല്ലപ്പെട്ടത്. 42 വയസ്സായിരുന്നു. സഹോദരന്‍ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തു. അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

ഇരുവരും മദ്യപിക്കുന്നതിനിടെ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇരുവരും തമ്മിൽ മുമ്പേ വഴക്കുണ്ടായിരുന്നു. എന്നാൽ ഇന്നലെ മദ്യപിക്കുന്നതിനിടെ വീണ്ടും അത് സംസാര വിഷയമായതോടെയാണ് തർക്കം ആരംഭിച്ചത്.

ഒടുവിൽ അനിയൻ രാജ മുതിർന്ന സഹോദരൻ രാജുവിനെ കുത്തുകയായിരുന്നു. കുത്തേറ്റ രാജു സംഭവ സ്ഥലത്തുവച്ച്‌ തന്നെ മരിച്ചു..

Related Articles

Latest Articles