Friday, May 3, 2024
spot_img

ഗുരുവായൂരിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ; തീരുമാനം ദേവസ്വം, നഗരസഭാ, പോലീസ് ഉന്നതതല യോഗത്തിൽ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്തുള്ള തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിന് തീരുമാനം. ദേവസ്വം, നഗരസഭാ, പോലീസ് ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അനുമതിയോടെ നായ്ക്കളെ പിടികൂടുന്നതിന് നായ പിടുത്തക്കാരുടെ സേവനം തേടും.

ഇതിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് ഭക്തർ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിരുത്സാഹപ്പെടുത്താൻ യോഗം തീരുമാനിച്ചു.

ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണസമിതി അംഗം സി മനോജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഗുരുവായൂർ നഗരസഭ സെക്രട്ടറി ബീന എസ് കുമാർ, എസിപി കെ ജി സുരേഷ്, സിഐ സി പ്രേമാനന്ദ കൃഷ്ണൻ എന്നിവരും ദേവസ്വത്തിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Latest Articles