Saturday, January 10, 2026

ഇന്ത്യൻ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ സാന്നിധ്യം; വെടിയുതിര്‍ത്ത് സുരക്ഷാ സേന

പഞ്ചാബ് ; അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ സാന്നിധ്യം. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഡ്രോണുകള്‍ക്ക് നേരെ അതിര്‍ത്തി രക്ഷാ സേന വെടിയുതിര്‍ത്തു. ഇന്നലെ രാത്രി പഞ്ചാബിലെ
ഗുര്‍ദാസ്പൂര്‍ സെക്ടറിലെ അതിര്‍ത്തിയിലാണ് സംഭവം നടന്നത്. രണ്ട് ഡ്രോണുകള്‍ക്ക് നേരെ അഞ്ച് റൗണ്ടെങ്കിലും വെടിയുതിര്‍ത്തതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 100 മീറ്ററും അതിര്‍ത്തി വേലിയില്‍ നിന്ന് 30 മീറ്ററും അകലെയാണ് സംശയാസ്പദമായ രീതിയില്‍ ഡ്രോണുകള്‍ കണ്ടത്. ഏകദേശം 19 മിനിറ്റോളം ഡ്രോണുകള്‍ ഇന്ത്യന്‍ പ്രദേശത്ത് തുടര്‍ന്നു. സംഭവത്തെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തി അന്വേഷണം നടത്തി.അംബാലയിലെ എയര്‍ഫോഴ്സ് സ്റ്റേഷനിലും ലോക്കല്‍ പോലീസിലും വിവരം അറിയിച്ചു.

Related Articles

Latest Articles