Thursday, October 22, 2026

കർഷകരെ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നു !! ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തു

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ മോശയമായതിനിടെ ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ. കർഷകരെ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്ന 182-ാം ബറ്റാലിയന്‍ കോണ്‍സ്റ്റബിളായ പി.കെ സിങ്ങിനെയാണ് പഞ്ചാബ് അതിര്‍ത്തിയില്‍വെച്ച് പാക് റഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്.

ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിക്കിടയിലുള്ള സ്ഥലത്ത് കര്‍ഷകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തില്‍ പി.കെ. സിങ് അതിര്‍ത്തി കടക്കുകയായിരുന്നു. കർഷകർക്ക് നിർദ്ദേശം നൽകിയ ശേഷം അൽപ്പം മുന്നിലുള്ള തണൽ മരത്തിന്റെ ചുവട്ടിൽ ഇരിക്കവെയാണ് സിങിനെ പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നോ മാന്‍സ് ലാന്‍ഡില്‍ കര്‍ഷകര്‍ വിളയെടുക്കുന്നുണ്ടായിരുന്നു. ജവാന്റെ ചിത്രങ്ങൾ പാകിസ്ഥാൻ പുറത്തു വിട്ടിട്ടുണ്ട്. സിങിനെ സുരക്ഷിതമായി വിട്ടുകിട്ടാനായി ഫ്‌ളാഗ് മീറ്റിങ് വിളിച്ചിട്ടുണ്ട്.

Related Articles

Latest Articles