Wednesday, September 30, 2026

നുഴഞ്ഞുകയറ്റ ഭീഷണി നേരിടാൻ ഇന്ത്യ പാക് അതിർത്തിയിൽ ട്രഞ്ച് നിർമ്മിച്ച് ബി എസ് എഫ്; 2 മാസം കൊണ്ട് പദ്ധതി പൂർത്തിയാകും; അതിർത്തികടക്കാൻ ഭീകരർക്ക് ഇനി തുരങ്ക നിർമ്മാണം സാധ്യമാകില്ല

കശ്‌മീർ: നുഴഞ്ഞുകയറ്റ ഭീഷണി നേരിടാൻ ഇന്ത്യ പാക് അതിർത്തിയിൽ ബി എസ് എഫിന്റെ ട്രഞ്ച് നിർമ്മാണം പുരോഗമിക്കുന്നു. നുഴഞ്ഞുകയറ്റ സാധ്യതയുള്ള കത്വ, സാംബ മേഖലകളിൽ 33 കിലോമീറ്റർ ദൂരമാണ് ട്രഞ്ച് നിർമ്മാണം. ഇതിൽ 25 കിലോമീറ്റർ നിർമ്മാണം പൂർത്തിയായി. ബാക്കിയുള്ള 8 കിലോമീറ്റർ ദൂരം ട്രഞ്ച് നിർമ്മാണം 2 മാസംകൊണ്ട് പൂർത്തിയാകുമെന്നാണ് ബി എസ് എഫ് അറിയിച്ചിരിക്കുന്നത്.

അതിർത്തിയിൽ അടുത്തകാലത്തായി നിഴഞ്ഞുകയറ്റം വർദ്ധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സൈന്യം തന്നെ പരാജയപ്പെടുത്തിയിരുന്നു. തുടർന്നാണ് നുഴഞ്ഞുകയറ്റ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി ട്രഞ്ച് നിർമ്മിക്കാനുള്ള ചുമതല ബി എസ് എഫിനെ ഏൽപ്പിച്ചത്. തുടർന്നാണ് കത്വ, സാംബ തുടങ്ങിയ അതിർത്തി പ്രദേശങ്ങൾ നുഴഞ്ഞുകയറ്റ സാധ്യതയുള്ള പ്രദേശങ്ങളായി കണ്ടെത്തിയത്. തുരംഗങ്ങൾ നിർമ്മിച്ച് ഭീകരർ നുഴഞ്ഞു കയറുന്നതുകൊണ്ടാണ് ട്രഞ്ച് നിർമ്മിക്കാൻ സൈന്യം തീരുമാനിച്ചത്.

Related Articles

Latest Articles