Monday, December 29, 2025

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കില്‍ പുതിയ പ്ലാനുമായി ബിഎസ്‌എന്‍എല്‍

ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാനുമായി ബിഎസ്‌എന്‍എല്‍. പ്ലാനിന് വേണ്ടി ഒരു മാസം ചെലവഴിക്കേണ്ടത് 19 രൂപയാണ്. വോയ്സ് റെയ്റ്റ് കട്ടര്‍ എന്ന പേരാണ് പ്ലാനിന് നല്‍കിയിരിക്കുന്നത്.ഫോണ്‍ നമ്പർ കട്ടാവാതെ മുപ്പത് ദിവസത്തേക്ക് സൂക്ഷിക്കാന്‍ 19 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മതി. ഇത്തരത്തില്‍ ഒരു വര്‍ഷത്തേക്ക് 228 രൂപയാണ് നല്‍കേണ്ടത്.

എന്നാല്‍ ഈ തുകയ്ക്ക് 3ജി സേവനം മാത്രമേ ലഭിക്കുകയുള്ളു.എന്നാല്‍ ഈ തുകയ്ക്ക് ഉടന്‍ തന്നെ 4ജിയും അവതരിപ്പിക്കുമെന്ന് ബിഎസ്‌എന്‍എല്‍ പറയുന്നു. മറ്റ് ടെലികോം സേവനദാതാക്കള്‍ സമാന സേവനത്തിനായി 50 രൂപ ഈടാക്കുന്നിടത്താണ് ബിഎസ്‌എന്‍എല്‍ 19 രൂപ മാത്രം ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ചെയ്യുന്നത്.

Related Articles

Latest Articles