ദില്ലി: 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31 ന് തുടങ്ങും. രണ്ട് ഭാഗങ്ങളായാണ് ബജറ്റ് സമ്മേളനം നടക്കുക. ആദ്യ ഭാഗം 2022 ജനുവരി 31ന് ആരംഭിച്ച് 2022 ഫെബ്രുവരി 11ന് അവസാനിക്കും. രണ്ടാം ഘട്ടം 2022 മാർച്ച് 14ന് ആരംഭിച്ച് 2022 ഏപ്രിൽ 8ന് അവസാനിക്കും.
കോവിഡ് (Covid19) കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ രാജ്യസഭയുടെയും ലോക്സഭയുടെയും സമയക്രമം, ബജറ്റ് സമ്മേളനത്തിൽ സാമൂഹിക അകലം പാലിക്കുന്ന ഇരിപ്പിട ക്രമീകരണം തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ജനുവരി 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
2022-23 സാമ്പത്തികവര്ഷത്തെ ബജറ്റ് ധനമന്ത്രി നിര്മല സീതാരാമന് ഫെബ്രുവരി ഒന്നിന് രാവിലെ 11മണിക്ക് അവതരിപ്പിക്കും. ഒരുമാസത്തെ ഇടവേളയ്ക്കുശേഷം സമ്മേളനത്തിന്റെ രണ്ടാംഭാഗം മാര്ച്ച് 14 മുതല് ഏപ്രില് എട്ടുവരെ ചേരും.
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…