ബുംറ മത്സരത്തിനിടെ
ഡബ്ലിന്‍: പരിക്ക് മൂലം നീണ്ട11 മാസങ്ങള്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ശേഷമുള്ള മടങ്ങിവരവ് ഉഷാറാക്കി ഇന്ത്യന്‍ നായകൻ കൂടിയായ ജസ്പ്രീത് ബുംറ.
അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മടങ്ങിയെത്തിയ ബുംറ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുമായി തിളങ്ങി. ബുംറയുടെ ആദ്യ പന്ത് ആന്‍ഡ്ര്യു ബാല്‍ബിര്‍ണി അതിർത്തി വര കടത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ താരത്തിന്റെ കുറ്റി തെറിച്ചു. അഞ്ചാം പന്തില്‍ ലോര്‍കാന്‍ ടക്കറിനെ വിക്കറ്റിന് പിന്നിൽ സഞ്ജു സാംസണിന്റെ കൈയിലെത്തിച്ച് ബുംറ രണ്ടാം വിക്കറ്റും സ്വന്തമാക്കി.
ടി20-യില്‍ ഇന്ത്യയ്ക്കായി ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ താരമാണ് ബുംറ. 2016-ല്‍ വിശാഖപട്ടണത്ത് ശ്രീലങ്കയ്‌ക്കെതിരേ ആര്‍. അശ്വിനും 2022-ല്‍ അഫ്ഗാനിസ്താനെതിരേ ഭുവനേശ്വര്‍ കുമാറും ഈ നേട്ടത്തിലെത്തി. കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയും ഈ നേട്ടം നേരത്തെ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25-ന് ഓസ്ട്രേലിയക്കെതിരായ ട്വന്റി 20ക്ക് ശേഷം ഇതാദ്യമായാണ് ബുംറ കളിക്കളത്തിലെത്തുന്നത്
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…