Tuesday, October 20, 2026

വനവാസം കഴിഞ്ഞു .. ഇനി പട്ടാഭിഷേകം ! ബുംറയുടെ മടങ്ങി വരവ് നായകനായി ; അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിനെ താരം നയിക്കും

മുംബൈ: പരിക്കിന്റെ പിടിയിലായതിനെത്തുടർന്ന് ദീർഘ കാലം ടീമിന് പുറത്തായിരുന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി. അടുത്ത മാസം 18-ന് ആരംഭിക്കുന്ന അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ക്യാപ്റ്റന്റെ റോളിലാണ് താരം മടങ്ങിയെത്തുന്നത്. ഇന്നാണ് അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ബുംറ ക്യാപ്റ്റനായ ടീമില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഋതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റന്‍.
സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ, റിങ്കു സിങ്, തിലക് വര്‍മ എന്നിവരെല്ലാം ടീമിലുണ്ട്. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. തിരിച്ചു വരവോടെ വരുന്ന ഏഷ്യാ കപ്പിലും 2023 ഏകദിന ലോകകപ്പിലും ബുംറ കളിക്കുമെന്ന് ഉറപ്പായി.

ഇന്ത്യന്‍ ടീം: ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ , അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, അവേശ് ഖാന്‍.

Related Articles

Latest Articles