Saturday, September 19, 2026

അസമില്‍ ബസ് അപകടം; 14 മരണം,പരിക്കേറ്റവരുടെ നില ഗുരുതരം

അസമിലെ ദേരഗാണ്‍ ജില്ലയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചുമണിക്കാണ് സംഭവം. 45 പേരാണ് ബസിലുണ്ടായിരുന്നത്.പിക്‌നിക്കിന് പോകുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. ടിന്‍സൂക്കിയ തിലിംഗ മന്ദിറിലേക്ക് യാത്രപോകുകയായിരുന്നു ഇവര്‍. . മൂന്നു മണിക്കാണ് ഇവര്‍ യാത്ര തിരിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് തൊട്ടുമുമ്പാണ് കല്‍ക്കരിയും കയറ്റി മാര്‍ഹറിട്ടയില്‍ നിന്നു വന്ന ട്രക്കുമായി ബസ് കൂട്ടിയിടിച്ചത്.

സംഭവ സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ സമീപത്തെ ജോര്‍ഹാട്ട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles