Thursday, May 9, 2024
spot_img

ജമ്മുവിൽ ബസ് അപകടം ;നാല് ബീഹാർ സ്വദേശികൾക്ക് ദാരുണാന്ത്യം, 28 പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ശ്രീന​ഗർ:പുൽവാമയിൽ ബസ് മറിഞ്ഞ് അപകടം. ബിഹാർ സ്വദേശികളായ നാല് പേർക്ക് ദാരുണാന്ത്യം.28 പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്. ശ്രീനഗർ-ജമ്മു ദേശീയപാതയിൽ ഇന്നലെയോടെയാണ് സംഭവമുണ്ടായത്. ബസ്സിലുണ്ടായിരുന്ന 23 പേരെ വിവിധയിടങ്ങളിലായി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

അപകടത്തിൽ ലഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹ ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് എല്ലാ സഹായവും ​ഗവൺമെന്റിന്റെ ഭാ​ഗത്തുനിന്നുണ്ടാവുമെന്ന് അ​ദ്ദേഹം പറഞ്ഞു. ബിഹാറിലെ മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി സാധ്യമായ എല്ലാ സഹായവും നൽകുന്നതിനായി ജില്ലാ ഭരണകൂടം ബന്ധപ്പെട്ടുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles