Monday, May 20, 2024
spot_img

മത്സ്യത്തൊഴിലാളിക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു; വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്,അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ വനം വകുപ്പ് അധികൃതർ

മലമ്പുഴ : ഡാമിന് സമീപത്ത് വെച്ചാണ് മത്സ്യത്തൊഴിലാളിക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്.കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടത്. തലനാരിഴക്കാണ് സുന്ദരൻ രക്ഷപ്പെട്ടത്. സുന്ദരന്റെ ഇരുചക്രവാഹനം ആനക്കൂട്ടം പൂർണമായി നശിപ്പിച്ചിട്ടുണ്ട്.

ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും അധികൃതർ ആരും സ്ഥലത്ത് എത്തിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

Related Articles

Latest Articles