തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വർധനവിൽ ഇന്ന് തീരുമാനമാകും. നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യത്തിൽ ഇന്ന് വൈകിട്ട് ചേരുന്ന ഇടത് മുന്നണി യോഗം തീരുമാനമെടുക്കും.
അതോടൊപ്പം, ഓട്ടോ,ടാക്‌സി ചാര്‍ജ് വര്‍ധനവിലും ഇന്ന് തീരുമാനമുണ്ടാകും. ബസ് ചാര്‍ജ് മിനിമം എട്ട് രൂപയില്‍ നിന്ന് 12 രൂപയാക്കണമെന്ന് ആവശ്യവുമായി ബസുടമകൾ നാലുദിവസം സമരം നടത്തിയിരുന്നു.
രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാർശയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗതാഗതവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ബസിന്റെ മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യമെങ്കിലും, പത്ത് രൂപയാക്കിയാൽ മതിയെന്നാണ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ നിർദ്ദേശം. വിദ്യാര്‍ഥികളുടെ കൺസഷൻ നിരക്ക് ആറ് രൂപയാക്കണം എന്ന ആവശ്യം ബസ്സുടമകൾ പറഞ്ഞിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിലെ സര്‍ക്കാര്‍ തീരുമാനം ഇന്ന് നിർണ്ണായകമാകും.

