Saturday, January 10, 2026

ബസ് ചാർജ്ജ് മിനിമം 10, ഓട്ടോ ചാർജ്ജ് 30; മന്ത്രിസഭായോഗ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കും. ബസ്സുകളുടെ മിനിമം ചാർജ്ജ് പത്ത് രൂപയാക്കും. വിദ്യാർത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാൻ ഇന്ന് യോഗം കമ്മീഷനെ നിയോഗിക്കും.

ഓട്ടോ മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 ആക്കും. ടാക്സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും. മെയ് ഒന്ന് മുതൽ നിരക്ക് വർദ്ധനവ് നിലവിൽ വരും.

ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30ന് എൽഡിഎഫ് യോഗം ചേരുകയും അതിൽ നിരക്ക് വ‍ർദ്ധനക്ക് അനുകൂലമായി തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles