Friday, September 25, 2026

ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണം; അദ്ദേഹത്തിന് നല്‍കുന്ന ഏറ്റവും വലിയ ആദരമാണെന്ന് ബിജെപി

ചെന്നൈ: പ്രശസ്‌ത സംഗീതജ്ഞൻ ഇളയരാജയ്ക്ക് ഭാരതരത്ന നൽകണമെന്ന ആവശ്യവുമായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഇളയരാജയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി നല്‍കേണ്ടത് അത്യാവശ്യമാണെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി.

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന 12 പേരുടെ കൂട്ടത്തില്‍ ഇളയരാജയെയും രാഷ്ട്രപതി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് അദ്ദേഹത്തിന് നല്‍കുന്ന ആദരമാണെന്നും അണ്ണാമലൈ കൂട്ടിച്ചേർക്കുകയും ചെയ്തു

തമിഴ്നാടിന്റെയാകെ ആളാണ് ഇളയരാജയെന്നും അദ്ദേഹം ബിജെപി അംഗമല്ലെന്നും അണ്ണാമലൈ പറഞ്ഞു. ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles